ലോക്കർ സൗകര്യം       കാർഷിക ലോൺ      വ്യക്തിഗത ലോൺ       കച്ചവട ലോൺ       മധ്യകാല വായ്പ       ഭവന വായ്പ 25 ലക്ഷം വരെ       വാഹന വായ്പ മിതമായ നിരക്കിൽ 25 ലക്ഷം രൂപ വരെ       നിക്ഷേപങ്ങൾക്കും മെമ്പര്മാര്ക്കും ഇൻഷുറൻസ് പരിരക്ഷ       10 ലക്ഷം രൂപ വരെയുള്ള വിവിധ ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്കീമുകൾ       ഓഹരികൾക് ആകർഷകമായ ലാഭ വിഹിതം       നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക്       പൂർണ്ണ സുരക്ഷിതത്വം       പൂർണ്ണമായും കംപ്യൂട്ടറൈസ്ഡ് കോർ ബാങ്കിംഗ് സൗകര്യം       എസ്.എം.എസ് അലേർട്ട് സംവിധാനം       സ്വർണ്ണ പലിശ നിരക്ക് 9.00 %       25 ലക്ഷം രൂപ വരെ സ്വർണ്ണ വായ്പ

ഞങ്ങളേക്കുറിച്ച്

About
Nileshwaram Agriculturist Welfare Co-operative Society (NAWCOS)

നീലേശ്വരം നഗരസഭ ആസ്ഥാനമായി പ്രവർത്തിച്ച് വരികയും ചുരുങ്ങിയ കാലയളവിൽ തന്നെ ജില്ലയിലെ മികച്ച സഹകരണസംഘങ്ങളിലൊന്നായി വളർന്നിരിക്കുകയാണ് NAWCOS. അംഗങ്ങളിൽ സ്വയം പര്യാപ്തത, പരസ്പര സഹായം എന്നിവ പ്രോൽസാഹിപ്പിക്കുന്നതിനും, ആയതിലേക്കാവശ്യമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനുമായി 11.02.2008ൽ രജിസ്റ്റർ ചെയ്ത് 12.03.2008ൽ പ്രവർത്തനം ആരം ഭിച്ച നീലേശ്വരം അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്.408 പ്രവർത്തന പദത്തിൽ 14 വർഷം പൂർത്തീകരിച്ചിരിക്കുകയാണ്. 2009 ൽ നീലേശ്വരം തളിയിൽ പി.വ ക്ഷേത്ര റോഡിലെ വാടക കെട്ടിടത്തിലെ ഒറ്റമുറി (സെക്ര യിൽ പ്രവർത്തനം തുടങ്ങിയ സംഘം 02.02.2010 മുതൽ നീലേശ്വരം രാജാറോഡിൽ നിലവിലുള്ള കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി. 01.04.2011 മുതൽ പലവക സംഘങ്ങളുടെ ക്ലാസ്1 വിഭാഗത്തിൽ പ്ര വർത്തിച്ചുവരുന്ന സംഘത്തിന്റെ പ്രഥമ ശാഖ 12.10.2016ൽ കടിഞ്ഞിമൂലയിൽ ആരംഭിച്ചു. നീലേശ്വരം അഗ്രിക്കൾച്ചറിസ് വെൽഫെയർ സഹകരണസംഘം സ്വന്തമായി പുതിയ ഹെഡ്ഓഫീസ് കെട്ടിടം നീലേശ്വരത്തിന്റെ ഹൃദയഭാഗത്ത് രാജാറോഡിൽ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്.

കുറഞ്ഞ കാലയളവിൽ മികച്ച സേവനവുമായി സമാനതകളില്ലാതെ മുന്നോട്ട് കുതിക്കാൻ സംഘത്തിന്റെ ഇടപാടുകാർ നൽകിയ വിശ്വാസ്യത ഹ്രസ്വമായ കാലയളവിൽ തന്നെ പ്രധാന ധനകാര്യ സ്ഥാപനമായി മാറുന്നതിന് സഹായകമായി. നിലവിൽ നീലേശ്വരത്തിന്റെ - തീരദേശ മേഖലയായ കടിഞ്ഞിമൂലയിലും സംഘത്തിന്റെ ബ്രാഞ്ച് ഓഫീസ്പ്രവർത്തിച്ച് വരുന്നുണ്ട്. നീലേശ്വരത്തിന്റെ മറ്റ് മേഖലകളിലേക്കും സംഘത്തിന്റെ ശാഖകൾ പ്രവർത്തി പ്പിക്കാനുള്ള ആലോചനകൾ നടത്തിവരികയാണ്. എല്ലാവിധ ആധുനിക ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ നടത്താൻ കഴിയുന്ന വിധത്തിൽ രാവിലെ 9 മണിമുതൽ വൈകുന്നേരം 5 മണിവരെ സംഘത്തിന്റെ കെ.പി. സേവനം ലഭ്യമാണ്.

ഹെഡ് ഫീസിലും, ബ്രാഞ്ച് (പ്രസിഡന ഓഫീസിലും ലോക്കർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 3800 ഓളം വരുന്ന സംഘം മെമ്പർമാർക്ക് ഇൻഷുറൻസ് പരിരക്ഷ, റിസ്ക് ഫണ്ട് പരിരക്ഷ എന്നിവയും, സ്വർണ്ണപ്പണയ വായ്പ ഇടപാടിന് ഏറ്റവും മിതമായി പലിശ നിരക്കുമാണ് ഈടാക്കുന്നത്. പുതിയ ഹെഡ് ഓഫീസ് കെട്ടിടത്തിലെ കൊമേർഷ്യൽ കോംപ്ലക്സിൽ ഹൈടെക് ലാബോറട്ടറി, ഹോർട്ടികോർപ്പ് പച്ചക്കറി വിപണ കേന്ദ്രം എന്നിവ ആരംഭിക്കാൻ ഭരണ സമിതി ആലോചിച്ചിട്ടുണ്ട്. ആധുനിക കാലഘട്ടം ആവശ്യപ്പെടുന്ന മുഴുവൻ - ഡിജിറ്റൽ സേവനങ്ങളും പ്രദാനം ചെയ്യുന്നതോടൊപ്പം യുവതലമുറയെ കൂടി കൂടുതൽ ആകർഷിക്കാൻ സാധിക്കുന്നതാണ്.

ദീർഘവീക്ഷണവും, ഇഛാശക്തിയുമുള്ള ഭരണ നേതൃത്വവും, പ്രതിഞ്ജാബദ്ധരായ ജീവനക്കാരുമാണ് നാളിതുവരെ സംഘം ആർജ്ജിച്ച നേട്ടത്തിന്റെ നിദാനം. ഞങ്ങളുടെ പ്രവർത്തന വഴിയിൽ ഹൃദയത്തോട് ചേർത്ത ബഹുമാന്യരായ അംഗങ്ങൾ, ഇടപാടുകാർ, അത്യുദയകാംക്ഷികൾ എന്നിവർക്കും, ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകികൊണ്ടിരിക്കുന്ന സഹകരണവകുപ്പ്, കേരളബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും ഹൃദയങ്കമമായ നന്ദി അറിയിക്കുന്നു.